KALIKAPEETAM
അമൃതിനായുള്ള പാലാഴി മഥനത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് കുംഭമേളകള്‍ നടക്കുന്നത്. പാലാഴി കടഞ്ഞെടുത്ത അമൃതിനായി ദേവാസുരന്മാര് യുദ്ധമാരംഭിച്ചപ്പോള്‍ അമൃത് അസുരന്മാരുടെ കൈകളില്‍ പെടാതിരിക്കാനായി ഗരുഡന് അമൃതകുംഭവുമായി പറന്നു. ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോള്‍ അസുരന്മാര്ക്ക് അപ്രാപ്യമായ നാല് പുണ്യതീര്‍ത്ഥസ്ഥാനങ്ങളില്‍ കുംഭം ഇറക്കിവച്ച് വിശ്രമിച്ചു. ആ സമയത്ത് കുംഭത്തില്‍ നിന്നും തുളുമ്പിയ അമൃത് ആ തീര്‍ത്ഥത്തില്‍ കലര്‍ന്നു. പന്ത്രണ്ട് ദിവസമായിരുന്നു ദേവാസുരയുദ്ധം; ദേവന്മാരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വര്‍ഷമാണ്. അങ്ങനെ 12 വര്‍ഷം കൂടുമ്പോള്‍, ഗരുഡന് അമൃത് തീര്‍ത്ഥത്തില്‍ വച്ച ദിവ്യമുഹൂര്ത്തമെത്തുമ്പോള് നാല് തീര്‍ത്ഥഘട്ടങ്ങളിലും അമൃതിന്റെ സാന്നിദ്ധ്യം വീണ്ടും ഉണ്ടാകുന്നു. അങ്ങനെ ഓരോ വ്യാഴവട്ടം കൂടുമ്പോഴും ഹരിദ്വാര്‍, പ്രയാഗ് രാജ്, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളില്‍ ആ ദിവ്യമുഹൂര്‍ത്തത്തില്‍ അമൃതകുംഭമേളനം നടക്കുന്നു. ഹരിദ്വാറിലും പ്രയാഗിലും സന്ന്യാസിമാരുടെ ആചരണങ്ങളുടെ ഭാഗമായി പൂര്‍ണ്ണകുംഭമേള കഴിഞ്ഞ് ആറു വര്‍ഷം കഴിയുമ്പോള്‍ അര്‍ദ്ധകുംഭമേളയും നടക്കുന്നുണ്ട്.
ദിവ്യവും ഭവ്യവുമായ ഒരു മഹാകുംഭമേളകൂടി സമാഗതമാകുകയാണ്. പരമപവിത്രമായ ഗംഗ, യമുന, സരസ്വതീ നദികളുടെ സംഗമസ്ഥാനമായ തീര്‍ത്ഥരാജ് പ്രയാഗില്‍ 2025 ജനുവരി 10 മുതല്‍ ഫെബ്രുവരി 27 വരെയാണ് ഇത്തവണത്തെ പൂര്‍ണ്ണകുംഭമേള.
തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ള 'കാളികാപീഠം' ദക്ഷിണഭാരതത്തിലേക്കു കൂടി അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചുവരുന്നു.
സ്വാമി അവധേശാനന്ദഗിരി മഹാരാജ് ആണ് അഖാഡയുടെ ആചാര്യമഹാമണ്ഡലേശ്വര്‍. ശ്രീമഹന്ത് ഹരിഗിരി മഹാരാജ് ആണ് അഖാഡയുടെ രക്ഷാധികാരി. സഭാപതിയാണ് അഖാഡയുടെ അദ്ധ്യ
തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ള 'കാളികാപീഠം' ദക്ഷിണഭാരതത്തിലേക്കു കൂടി അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചുവരുന്നു.
സ്വാമി അവധേശാനന്ദഗിരി മഹാരാജ് ആണ് അഖാഡയുടെ ആചാര്യമഹാമണ്ഡലേശ്വര്‍. ശ്രീമഹന്ത് ഹരിഗിരി മഹാരാജ് ആണ് അഖാഡയുടെ രക്ഷാധികാരി. സഭാപതിയാണ് അഖാഡയുടെ അദ്ധ്യക്ഷന്‍. നിലവിലെ സഭാപതി ശ്രീമഹന്ത് പ്രേം ഗിരി മഹാരാജ് ആണ്. ഇവര്‍ക്കു കീഴില്‍ മഹാമണ്ഡലേശ്വര്‍മാര്‍ ഉപദേശകരായും മന്ത്രിമാര്‍, ഥാനാപതിമാര്, ശ്രീമഹന്തുക്കള് തുടങ്ങിയവര്‍ പദാധികാരികളായും അഖാഡയുടെ ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നു.
കുംഭമേളയിലെ പ്രധാന സമര്‍പ്പണമാണ് സ്നാനത്തിനെത്തുന്ന സന്ന്യാസി മഹാത്മാക്കള്‍ക്കുള്ള ഭിക്ഷ നല്‍കുന്നത്. സാധു- സന്ത്- മഹാത്മാക്കളെ പ്രത്യേകം ക്ഷണിച്ച് ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ സമര്‍പ്പിച്ച് നമസ്കരിക്കുന്ന സമഷ്ടി ഭണ്ഡാരകളാണ് കുംഭമേളയിലെ ഏറ്റവും പ്രാധാന്യമേറിയ പൂജ.
മഹായതിപൂജയില്‍ ഇക്കുറി ശ്രീശങ്കരജന്മഭൂമിയായ കേരളവും ഒരു ചെറിയ പങ്കുവഹിക്
കുംഭമേളയിലെ പ്രധാന സമര്‍പ്പണമാണ് സ്നാനത്തിനെത്തുന്ന സന്ന്യാസി മഹാത്മാക്കള്‍ക്കുള്ള ഭിക്ഷ നല്‍കുന്നത്. സാധു- സന്ത്- മഹാത്മാക്കളെ പ്രത്യേകം ക്ഷണിച്ച് ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ സമര്‍പ്പിച്ച് നമസ്കരിക്കുന്ന സമഷ്ടി ഭണ്ഡാരകളാണ് കുംഭമേളയിലെ ഏറ്റവും പ്രാധാന്യമേറിയ പൂജ.
മഹായതിപൂജയില്‍ ഇക്കുറി ശ്രീശങ്കരജന്മഭൂമിയായ കേരളവും ഒരു ചെറിയ പങ്കുവഹിക്കുകയാണ്. സന്ന്യാസിക്ക് അന്നം നല്‍കുക എന്ന സംസ്കാരം എപ്പോഴോ കൈമോശം വന്നുപോയ കേരളം, കുംഭമേളപോലുള്ള ഭാരതത്തിലെ ആദ്ധ്യാത്മികമഹാവേദികളില് ഒരു പ്രാതിനിധ്യവും വഹിക്കാതെ, ഭാരതസംസ്കൃതിയുടെ ഭാഗമല്ലേ ഈ ദേശം എന്ന സംശയം പോലും ജനിപ്പിക്കുന്ന നിലവിലെ അവസ്ഥക്ക് മാറ്റം വരുത്താനുള്ള ഒരു എളിയ ചുവടുവയ്പാണിത്.
സമഷ്ടിഭണ്ഡാരയുടെ ഭാഗമാകാം
ഈ കുംഭമേളയില്‍ നിന്നും അമൃതിന്റെ ഒരു തുള്ളി സ്വന്തം വീട്ടിലുമെത്തിക്കാം.
സമഷ്ടി ഭണ്ഡാരയിലെ പങ്കാളിത്തത്തിനു പുറമെ മേളക്കെത്തുന്ന ഭക്തര്‍ക്ക് അന്നദാനം, സന്ന്യാസിമാര്‍ക്കായി ആയുര്‍വ്വേദ ചികിത്സാ സൗകര്യം, പ്രയാഗ് രാജിനെ ഹരിതാഭമാക്കുന്നതിനുള്ള വൃക്ഷകുംഭിലെ പങ്കാളിത്തം തുടങ്ങിയവയാണ് കാളികാപീഠം - ശ്രീ ജൂനാ അഖാഡ ഈ കുംഭമേള
സമഷ്ടിഭണ്ഡാരയുടെ ഭാഗമാകാം
ഈ കുംഭമേളയില്‍ നിന്നും അമൃതിന്റെ ഒരു തുള്ളി സ്വന്തം വീട്ടിലുമെത്തിക്കാം.
സമഷ്ടി ഭണ്ഡാരയിലെ പങ്കാളിത്തത്തിനു പുറമെ മേളക്കെത്തുന്ന ഭക്തര്‍ക്ക് അന്നദാനം, സന്ന്യാസിമാര്‍ക്കായി ആയുര്‍വ്വേദ ചികിത്സാ സൗകര്യം, പ്രയാഗ് രാജിനെ ഹരിതാഭമാക്കുന്നതിനുള്ള വൃക്ഷകുംഭിലെ പങ്കാളിത്തം തുടങ്ങിയവയാണ് കാളികാപീഠം - ശ്രീ ജൂനാ അഖാഡ ഈ കുംഭമേളക്ക് ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്കുവഹിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
കുംഭമേളയില്‍ നിന്നുള്ള പുണ്യപ്രാപ്തിക്കായി ഈ സേവ ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്ക് അതിനുള്ള സമര്‍പ്പണങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് ചെയ്യാം. ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ സമര്‍പ്പിച്ചുകൊണ്ടുള്ള മഹാഭിക്ഷ ഒരു സന്ന്യാസി മഹാത്മാവിന് നല്‍കുന്നതിന് 1001 രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. കഴിയുന്ന സന്ന്യാസിമാര്‍ക്കുള്ള സമര്‍പ്പണ
കുംഭമേളയില്‍ നിന്നുള്ള പുണ്യപ്രാപ്തിക്കായി ഈ സേവ ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്ക് അതിനുള്ള സമര്‍പ്പണങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് ചെയ്യാം. ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ സമര്‍പ്പിച്ചുകൊണ്ടുള്ള മഹാഭിക്ഷ ഒരു സന്ന്യാസി മഹാത്മാവിന് നല്‍കുന്നതിന് 1001 രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. കഴിയുന്ന സന്ന്യാസിമാര്‍ക്കുള്ള സമര്‍പ്പണങ്ങള്‍ ഓരോരുത്തര്‍ക്കും ചെയ്യാം.
ഇപ്രകാരം 'സാധു ഭിക്ഷ' ചെയ്യുന്നവര്‍ക്ക് ത്രിവേണീ സംഗമത്തില്‍ മേളാകാലത്ത് സംഭവിക്കുന്ന അമൃതമേളനത്തിന്റെ തീര്‍ത്ഥവും സ്നാനസമയത്ത് സന്ന്യാസിമാര്‍ ധരിക്കുന്ന രുദ്രാക്ഷവും മേളാഹോമകുണ്ഡത്തില് നിന്നുള്ള ഭസ്മവും പ്രസാദമായി തപാലില്‍ ലഭിക്കും.
തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ള 'കാളികാപീഠം' ദക്ഷിണഭാരതത്തിലേക്കു കൂടി അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചുവരുന്നു.
സ്വാമി അവധേശാനന്ദഗിരി മഹാരാജ് ആണ് അഖാഡയുടെ ആചാര്യമഹാമണ്ഡലേശ്വര്‍. ശ്രീമഹന്ത് ഹരിഗിരി മഹാരാജ് ആണ് അഖാഡയുടെ രക്ഷാധികാരി. സഭാപതിയാണ് അഖാഡയുടെ അദ്ധ്യക്ഷന്‍. നിലവിലെ സഭാപതി ശ്രീമഹന്ത് പ്രേം ഗിരി മഹാരാജ് ആണ്. ഇവര്‍ക്കു കീഴില്‍ മഹാമണ്ഡലേശ്വര്‍മാര്‍ ഉപദേശകരായും മന്ത്രിമാര്‍, ഥാനാപതിമാര്, ശ്രീമഹന്തുക്കള് തുടങ്ങിയവര്‍ പദാധികാരികളായും അഖാഡയുടെ ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നു.
We love to hear from pilgrims! Have a question about Kalikapeetam, Juna Akhada? Want to share some travel tips, or have a question? Drop a line!
Sign up to hear from me about my adventures!
Copyright © 2025 kalikapeetam - All Rights Reserved.
Powered by The Media Company
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.